|    Aug 21 Mon, 2017 9:12 pm
FLASH NEWS

വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി മിഠായി നല്‍കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു

Published : 29th November 2016 | Posted By: SMR

കുമ്പള: മദ്‌റസവിട്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി മിഠായി നല്‍കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. ഇന്നലെരാവിലെ കുമ്പളയിലെ ഒരു ചര്‍ച്ചിന് സമീപമാണ് സംഭവം. കുട്ടികള്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് തമിഴ്‌നാട് സ്വദേശി തടഞ്ഞുനിര്‍ത്തിയത്. ബലമായി തടഞ്ഞുനിര്‍ത്തി മിഠായി നല്‍കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ ഭയന്നോടി. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ തമിഴ്‌നാട് സ്വദേശിയെ വളഞ്ഞുവച്ചു. കൈവശമുണ്ടായിരുന്ന ചാക്ക് പരിശോധിച്ചപ്പോള്‍ മൂന്ന് കിലോയോളം മിഠായി കണ്ടെത്തി. വിവരമറിഞ്ഞ് കുമ്പള പോലിസും സ്ഥലത്തെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സംഘം തന്നെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളിലുംതട്ടിക്കൊണ്ടു പോവുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക