|    Feb 20 Tue, 2018 7:18 pm
FLASH NEWS

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സജീവം

Published : 25th January 2017 | Posted By: fsq

 

വടകര: വടകരയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച്  മയക്കു മരുന്ന് മാഫിയ സജീവമായതായി റിപോര്‍ട്ട്. മയക്കുമരുന്ന്, നിരോധിത പാന്‍മസാലകള്‍, കഞ്ചാവ് തുടങ്ങിയ ഉല്‍പന്നങ്ങളു ടെ  വില്‍പനയും ഉപയോഗവു മാണ് വര്‍ധിച്ചിരിക്കുന്നത്.  ഇതരസംസ്ഥാന തൊഴിലാളികളടക്കം മലയാളികളായ സംഘവും സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് ട്രെയിന്‍ മാര്‍ഗവും മറ്റും എത്തിക്കുന്ന ഇത്തരം സാധനങ്ങള്‍ വന്‍ വിലക്കാണ് വില്‍ക്കുന്നത്. ഇത് വില്‍പന നടത്തിയതില്‍ നിന്നുള്ള ഒരു പങ്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ് ഇവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ ചെയ്യുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വടകരയില്‍ നിന്നും കഞ്ചാവും മറ്റുമായി പിടിക്കപ്പെട്ട മിക്ക പ്രതികളും 18നു 25നും ഇടയില്‍ പ്രായമുള്ളവരാണ്. വിദ്യാര്‍ഥികാലഘട്ടത്തില്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചതാണ് ഈ പ്രായത്തിലേക്കും ഈ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ സാഹചര്യമൊരുക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും വടകരയിലെ മിക്ക സ്‌കൂളുകളില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ലഭിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ തന്നെ സംഘത്തോട് കാര്യങ്ങളെ കുറിച്ച് വിശദീകരണം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വടകരയിലെ ഒരു പ്രധാന സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നും നിരോധിത പുകയി ഉല്‍പനങ്ങളും പിടികൂടിയ സംഭവവും നടന്നിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളുമായി പോലിസും എക്‌സൈസും രംഗത്തുണ്ടെങ്കിലും വില്‍പനയും ഉപയോഗവും വ്യപകമായി നടക്കുന്നുണ്ടെന്നാണ് ആക്ഷേപം.  ഒരു തവണ സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടാല്‍ പിന്നെ പിരിയാന്‍ വയ്യാത്ത രൂപത്തില്‍ മാഫിയാ പ്രവര്‍ത്തനങ്ങളിലേക്ക് പോവേണ്ടി വരുമെന്നാണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നത്. ലഹരി ഉപയോഗത്തില്‍ കൂടുതലും കഞ്ചാവാണ് ഇവര്‍ ഉപയോഗിക്കുന്നത്. വീട്ടുകാര്‍ക്കും മറ്റും പിടിക്കാന്‍ പറ്റാത്ത വിധം കഞ്ചാവിന് മണമില്ലാത്തതാണ് പ്രധാന കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss