|    Dec 15 Fri, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം

Published : 8th December 2017 | Posted By: kasim kzm

കൊച്ചി: വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലിസിനു നിര്‍ദേശം നല്‍കി. വിഷയത്തില്‍ സംസ്ഥാന പോലിസ് മേധാവി അനേ്വഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ജഡ്ജി പി മോഹനദാസ് ഉത്തരവിട്ടു. ബാലാവകാശ പ്രവര്‍ത്തകനായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആരോമല്‍ ദിലീപ് സമര്‍പ്പിച്ച പരാതിയിലാണു നടപടി.  ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആര്‍ടിഒ, ജില്ലാ കലക്ടര്‍, സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവര്‍ക്കു പുറമേ ആക്രമണം നടത്തിയ ബസ്സിലെ ജീവനക്കാരും കമ്മീഷനില്‍ വിശദീകരണം നല്‍കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക