|    Jul 21 Fri, 2017 8:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ മദ്‌റസകളിലും ഇന്റര്‍നെറ്റ്

Published : 27th August 2016 | Posted By: SMR

സിതാപൂര്‍ (പശ്ചിമബംഗാള്‍): മദ്‌റസകളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഹാജര്‍ നില കൂട്ടാനും വേണ്ടി ആധുനിക സാങ്കേതികവിദ്യകള്‍ സഹായകമാവുന്നു. പശ്ചിമബംഗാളിലെ സിതാപൂരിലെ മദ്‌റസകളിലാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും ഏര്‍പ്പെടുത്തിയത്. ഇസ്‌ലാമിക പാഠങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുന്നതില്‍ താല്‍പര്യം കാണിക്കുന്നതായി അധ്യാപകര്‍ പറഞ്ഞു. ടാറ്റ ട്രസ്റ്റിലെ ആമിന ചരാനിയയാണ് മതപഠനവും ലോകവിജ്ഞാനവും ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് പദ്ധതി തയ്യാറാക്കിയത്. 2014ല്‍ പദ്ധതി മദ്‌റസകളില്‍ നടപ്പിലാക്കിയതോടെയാണ് മദ്‌റസകളിലെ കൊഴിഞ്ഞുപോക്ക് ഇല്ലാതെയായത്.
ഇപ്പോള്‍ മദ്‌റസകളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ല. മദ്‌റസകളിലെ പ്രവേശന നിരക്കും ഹാജര്‍ നിലയും കൂടിയിട്ടുണ്ട്-ന്യൂനപക്ഷ വിദ്യാലയ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിക്രംശില എജ്യൂക്കേഷന്‍ റിസോഴ്‌സ് സൊസൈറ്റി അംഗം ബബിത ദത്ത മജുംദാര്‍ പറഞ്ഞു. മദ്‌റസാധ്യാപകര്‍ക്ക് പുതിയ പദ്ധതിയനുസരിച്ച് ടാറ്റ ട്രസ്റ്റ് പരിശീലനവും നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക