|    Feb 21 Tue, 2017 10:54 pm
FLASH NEWS

വിദ്യാര്‍ഥികളുമായി പോയ ബസ് മറിഞ്ഞു

Published : 15th November 2016 | Posted By: SMR

മുക്കം: കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. വന്‍ ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട് മാത്രം. കൊടിയത്തൂര്‍ മുറത്തും മൂലകയറ്റത്തില്‍ ഇന്നലെ രാവിലെ 9.30ഓടെയാണ് അപകടം. ചോണാട്, കാരശ്ശേരി, കക്കാട് ഭാഗത്ത് നിന്ന് വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന കുറ്റിപ്പുറം ബസ് മുറത്തും മൂലകയറ്റത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് കയറ്റം കയറുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് ഓട്ടോറിക്ഷ വരികയും പൊതുവെ വീതി കുറഞ്ഞ റോഡില്‍ ബസ് വലത് ഭാഗത്ത് ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടത്‌വശത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ബസ്സിന്റെ ചില്ല് തകര്‍ത്ത് വിദ്യാര്‍ഥികളെ പുറത്തെടുത്തു. പരിക്കേറ്റ 11 വിദ്യാര്‍ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലു പേര്‍ കെഎംസിടി മെഡിക്കല്‍ കോളജിലും ഇരുപതോളം പേര്‍ കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികില്‍സ തേടി. വിദ്യാര്‍ഥികള്‍ക്കാര്‍ക്കും കാര്യമായ പരിക്കില്ല. ബസ്സില്‍ നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. കയറ്റത്തില്‍ ബസ് മറിഞ്ഞിട്ടും വലിയ ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക