|    Mar 25 Sat, 2017 9:12 pm
FLASH NEWS

വിദ്യാര്‍ഥികളുടെ 20ഇലച്ചന്ത ശ്രദ്ധേയമായി

Published : 15th August 2016 | Posted By: SMR

വാഴപ്പള്ളി: പറമ്പിലും തൊടിയിലുമായി കാണുന്നതും കര്‍ക്കിടകത്തില്‍ പഴയ തലമുറ കറി വച്ചിരുന്നതുമായ 20 ഇലക്കറി ചെടികളുടെ പ്രദര്‍ശനവും വില്‍പനയുമായി ‘ഇരുപതിലച്ചന്ത’ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേറിട്ട അനുഭവമായി. പോഷകമൂല്യമുള്ള ഇലച്ചെടികള്‍ പലതും ആദ്യമായി കണ്ടവര്‍ ഏറെ.
പറമ്പിലും വഴിയര#ികിലും കണ്ടിട്ടുണ്ടെങ്കിലും തോരന്‍ വയ്ക്കാന്‍ പറ്റുന്നവയാണെന്ന അറിവ് ആ ഇലച്ചെടികള്‍ നേരിട്ടു കണ്ടപ്പോഴായിരുന്നു. നാഷനല്‍ സര്‍വീസ് സ്‌കീം ജില്ലാ കമ്മറ്റിയുടെ ഔഷധ ചെടികളുടെയും പോഷകമൂല്യമുള്ള ഇലക്കറി ചെടികളുടെ തോട്ട നിര്‍മാണ പദ്ധതിയുടെ ഭാഗമായി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂള്‍ സംഘടിപ്പിച്ചതായിരുന്നു ‘ഇരുപതിലച്ചന്ത’ എന്നു പേരിട്ട ഈ പരിപാടി. ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണ ശീലം’ എന്നതാണ് ഈ പദ്ധതിയുടെ മുദ്രാവാക്യം.
വിഷാംശമില്ലാത്ത പച്ചക്കറികളുടെ സംരക്ഷണവും കീടനാശിനിരഹിത പച്ചക്കറികളുടെ പ്രാധാന്യവും ഉള്‍കൊണ്ടാണ് എന്‍എസ്എസ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രോഗ്രാം കണ്‍വീനര്‍ ഫാത്തിമ സനൂബ പറഞ്ഞു. തകര, തഴുതാമ, മാറാമ്പ്, കൊടകന്‍, ചേമ്പില്ലാചേമ്പ്, ചെറൂള, വിവിധ ഇനങ്ങളിലുള്ള ചേമ്പിന്‍ തണ്ടുകള്‍, വിവിധ ചീര ഇനങ്ങളായ മുള്ളന്‍ ചീര, വള്ളിച്ചീര ചുവന്നത്, വള്ളിച്ചീര വെള്ള, ചുവന്നചീര, പച്ചച്ചീര, കുപ്പച്ചീര, സാമ്പാര്‍ചീര, അഗസ്ത്യചീര, കൊഴുപ്പച്ചീര തുടങ്ങിയ ഇനങ്ങള്‍ കൊണ്ടു സമൃദ്ധമായിരുന്നു ‘ഇലച്ചന്ത’. റിട്ട. കെ ഇ കോളജ് ബോട്ടണി വിഭാഗം മേധാവിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രഫ. പേള്‍സി അലക്‌സ് ഇരുപതില ചന്ത ഉദ്ഘാടനം ചെയ്തു.

(Visited 40 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക