|    May 24 Thu, 2018 5:32 pm
FLASH NEWS

വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിബന്ധനകള്‍ പുറപ്പെടുവിച്ചു

Published : 16th June 2017 | Posted By: fsq

 

കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ സുരക്ഷിത വാഹനയാത്രയ്ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിബന്ധനകള്‍ പുറപ്പെടുവിച്ചു. എല്ലാ വിദ്യാലയങ്ങളിലും ഇതിനായി ഒരു അധ്യാപകനെ നോഡല്‍ ഓഫിസറായി നിയമിക്കണം. വിദ്യാര്‍ഥികളെ കൊണ്ടുപോവുന്ന എല്ലാ വാഹനങ്ങളിലും വിദ്യാര്‍ഥിയുടെ പേര്, മേല്‍വിലാസം, രക്ഷകര്‍ത്താവിന്റെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ സഹിതം പട്ടികരൂപത്തില്‍ ലാമിനേറ്റ് ചെയ്തു വയ്ക്കുകയും അതിന്റെ പകര്‍പ്പ് സ്‌കൂളില്‍ സൂക്ഷിക്കുകയും വേണം. സ്‌കൂള്‍ അധികാരികള്‍ സ്‌കൂള്‍ ബസ്സുകളില്‍ ഡോര്‍ അറ്റന്‍ഡന്റിന്റെ സേവനം ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. സ്‌കൂള്‍ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, വിദ്യാര്‍ഥികളെ കൊണ്ടുപോവുന്ന മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോവരുത്. ഡ്രൈവര്‍മാര്‍ നിശ്ചിത യോഗ്യതയും പരിചയവുമുള്ളവരും മറ്റ് അയോഗ്യതകള്‍ ഇല്ലാത്തവരുമാണെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമായി ഉപയോഗിക്കരുത്. സ്‌കൂള്‍ വാഹനങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ്, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവയുണ്ടായിരിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss