|    Nov 13 Tue, 2018 5:50 am
FLASH NEWS

വിദ്യാര്‍ഥികളുടെ സുരക്ഷ : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു

Published : 4th June 2017 | Posted By: fsq

 

വൈക്കം: പുതിയ അധ്യയനവര്‍ഷത്തോടനുബന്ധിച്ച് വൈക്കം സബ് ആര്‍ടി ഓഫിസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റിക്കറുകള്‍ പതിച്ചുനല്‍കിയതായി ജോയിന്റ് ആര്‍ടിഒ പി വിജയകുമാര്‍ അറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും റോഡ് സുരക്ഷയെക്കുറിച്ച് ട്രാഫിക് ബോധവല്‍ക്കരണക്ലാസും നടത്തി. വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്രയ്ക്കായി അതാത് സ്‌കൂളുകളിലെ ഒരധ്യാപകനെ നോഡല്‍ ഓഫിസറായി നിയമിക്കണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥര്‍ നല്‍കി. സ്‌കൂള്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും പേര്, വിലാസം, രക്ഷകര്‍ത്താവിനെ സംബന്ധിച്ച വിവരങ്ങള്‍, ബന്ധപ്പെടേണ്ട നമ്പര്‍ ഉള്‍പ്പെടെ ക്രോഡീകരിച്ച് പട്ടികരൂപത്തില്‍ ലാമിനേറ്റ് ചെയ്ത് വാഹനങ്ങളിലും സ്‌കൂളിലും സൂക്ഷിക്കണം. അനുവദനീയമായതിലും അധികമായി കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോവുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസില്‍ ഡോര്‍ അറ്റന്‍ഡന്റിന്റെ സേവനം ഉറപ്പാക്കേണ്ടതാണ്. ജോയിന്റ് ആര്‍ടിഒയോടൊപ്പം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സുരേഷ്ബാബു, എഎംവിഐമാരായ പി ബിജു, സ്റ്റാന്‍ലി, അനില്‍കുമാര്‍ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss