|    Sep 25 Mon, 2017 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് നിവേദനം

Published : 7th October 2016 | Posted By: SMR

കൊച്ചി: വിദ്യാര്‍ഥികളുടെ സ്മാര്‍ട്ട് ഫോണ്‍ മുഖേനയുള്ള ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ആലുവ മുപ്പത്തടം സ്വദേശി ശ്രീമന്‍ നാരായണനാണ് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ദുരുപയോഗംചെയ്യുന്നതു കുട്ടികളെ സദാചാര മൂല്യങ്ങളില്‍ നിന്ന് അകറ്റാനും ദുര്‍മാര്‍ഗത്തിലേക്കു നയിക്കാനും സാധ്യതയുണ്ടെന്നും നാരായണന്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗങ്ങള്‍ അസാന്‍മാര്‍ഗിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രമായിരിക്കുമെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞ് വിവേകബുദ്ധി നശിക്കുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്കും മനസ്സുകൊണ്ടും പിന്നീട് ശരീരംകൊണ്ടും അടിമപ്പെടുന്നു. ഇത് കുട്ടുകളുടെ പഠനത്തെയും ബാധിക്കുന്നു. ഇതേപ്പറ്റി ചോദിക്കുന്ന രക്ഷിതാക്കളോട് കുട്ടികള്‍ കോപാകുലരാവുകയും ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും നിവേദനത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക