|    Nov 17 Sat, 2018 3:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാര്‍ഥികളുടെ ആത്മഹത്യ: അന്വേഷണത്തിനു പ്രത്യേക സംഘം

Published : 9th November 2018 | Posted By: kasim kzm

കല്‍പ്പറ്റ: വയനാട്ടില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ഥികള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വൈത്തിരി, കല്‍പ്പറ്റ സിഐമാര്‍ ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്ത ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. എന്നാല്‍, മരിച്ച വിദ്യാര്‍ഥികള്‍ സൈക്കോചെക്കന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ചില ഓണ്‍ലൈന്‍ സൈറ്റുകളും ഇന്‍സ്റ്റഗ്രാമിലെ ക്ലോസ്ഡ്ഗ്രൂപ്പുകളും സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ സുഹൃത്തുകളായ മറ്റു വിദ്യാര്‍ഥികളെ വിശദമായി ചോദ്യംചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
സുഹൃത്തുക്കള്‍ക്ക് പ്രത്യേകം കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കുന്ന കാര്യം പോലിസ് ആലോചിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നത് സംബന്ധിച്ച്് ഡിജിപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടന്നുവരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss