|    Sep 26 Tue, 2017 12:03 am
FLASH NEWS

വിദ്യാര്‍ഥികളില്‍ വിസ്മയം തീര്‍ത്ത് തോല്‍പ്പാവക്കൂത്ത് അരങ്ങേറി

Published : 13th August 2017 | Posted By: fsq

 

കാലിച്ചാനടുക്കം: തൃക്കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്‌ലാന്റിന്റെ നേതൃത്വത്തില്‍ കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂളില്‍ അരങ്ങേറിയ തോല്‍പാവക്കൂത്ത് വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി മാറി. 2000 വര്‍ഷം പഴക്കമുള്ള ഈ കലാരൂപം കമ്പരാമായണത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്.  21 എണ്ണ വിളക്കുകയാണ് ഈ നിഴല്‍ ചിത്രത്തിന് ചാരുത നല്‍കുന്നത്ചില ക്ഷേത്രങ്ങളിലെ അനുഷ്ടാന കലാരൂപമാണ് ഇത്. മലയാളവും തമിഴും കലര്‍ന്ന ഭാഷാ രൂപമാണ് ഇതില്‍ ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ വിരലനക്കങ്ങള്‍ കൊണ്ട് പാവകള്‍ രാമായണത്തിലെ കഥാപാത്രങ്ങളായി അരങ്ങില്‍ നിറഞ്ഞാടി. ഷൊര്‍ണൂര്‍ വിശ്വനാഥപുലവരുടെ നേതൃത്തില്‍ ഏഴോളം കലാകാരന്മാര്‍ പരിപാടിയില്‍  അണിനിരന്നു.  ഹെഡ് മാസ്റ്റര്‍  കെ ജയചന്ദ്രന്‍, കെ  സുരേഷ്, അനിഷ, പി വി ശശിധരന്‍ പിഎം മധു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക