|    Jan 24 Tue, 2017 12:57 pm
FLASH NEWS

വിദ്യാര്‍ഥികളില്ല ; അടച്ചുപൂട്ടല്‍ കാത്ത് 19 എയ്ഡഡ് സ്‌കൂളുകള്‍

Published : 14th October 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥിപോലുമില്ലാത്ത 19 എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ കാത്തുകിടക്കുന്നു. ഇതുകൂടാതെ ലാഭകരമല്ലാത്ത 15 എയ്ഡഡ് സ്‌കൂളുകളുടെ മാനേജ്‌മെ ന്റുകള്‍ അടച്ചുപൂട്ടലിന് സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുന്നു. വിവരാവകാശപ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയതാണ് ഈ കണക്കുകള്‍.
അടച്ചുപൂട്ടലിന് അനുമതി ന ല്‍കേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ മാനേജ്‌മെന്റുക ള്‍ കോടതിയെയാണ് അടച്ചുപൂട്ടലിനായി ആശ്രയിക്കുന്നത്. ആകെ 44 എയ്ഡഡ് സ്‌കൂളുകളാണ് ലാഭകരമല്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയത്. ഇതില്‍ ഒരു വിദ്യാര്‍ഥിപോലുമില്ലാത്ത അഞ്ച് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തന്നെ ഉത്തരവിടുകയുണ്ടായി. കൊല്ലം സാലിഹ മെമ്മോറിയല്‍ സ്‌കൂള്‍, കൊല്ലം കുന്നുംതറ യുപിഎസ്, എറണാകുളം ആയവന എല്‍പി സ്‌കൂള്‍, എറണാകുളം കലൂര്‍ ഷറഫുല്‍ ഇസ്‌ലാം യുപിഎസ്, തലശ്ശേരി വാണിവിലാസം യുപിഎസ് എന്നിവയാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്.
സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന സാഹചര്യത്തില്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അഞ്ച് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ പിഎംഎല്‍പി സ്‌കൂള്‍, മലപ്പുറം ജില്ലയിലെ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍, കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ , കോഴിക്കോട് പാലാട്ട് എയുപി സ്‌കൂള്‍  എന്നിവയാണിത്.
പാലക്കാട് പെരുങ്കുന്നം എയുപി സ്‌കൂള്‍  അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. പത്തനംതിട്ട തിരുവല്ല മുത്തൂര്‍ എല്‍പിജിഎസ്, പത്തനംതിട്ട പത്തിക്കാട് എംഡിഎല്‍പിഎസ്, പത്തനംതിട്ട പുതുശ്ശേരി സിറിയന്‍ എംഡിഎല്‍പിഎസ്, പത്തനംതിട്ട കവിയൂര്‍ സിഎംഎസ്എല്‍പിഎസ്, കോട്ടയം ഇലങ്കുളം കെവിയുപിഎസ്, കോട്ടയം രാമപുരം മഞ്ചാടിമുറ്റം എല്‍പിഎസ്, എറണാകുളം മട്ടാഞ്ചേരി എല്‍എല്‍സിഎച്ച്എസ്, എറണാകുളം കുളപ്പുറം സെന്റ് ജോ ര്‍ജ് എല്‍പിഎസ്, എറണാകുളം ചെത്തിക്കോട് സെന്റ് ജോസഫ് എല്‍പിഎസ്, എറണാകുളം കോന്തുരുത്തി സെന്റ് ജോണ്‍സ് എല്‍പിഎസ്, എറണാകുളം വടുതല ഐജെഎല്‍പിഎസ്, എറണാകുളം കലൂര്‍ സെന്റ് സേവ്യേഴ്‌സ് എല്‍പിഎസ്, എറണാകുളം ഇളങ്കുളം സെന്റ് ജോണ്‍സ് എല്‍പിഎസ്, എറണാകുളം മലയാറ്റൂര്‍ സെന്റ് ജോസഫ് എല്‍പിഎസ്, തൃശൂര്‍ കഴിമ്പ്രം ഡിവി സൗത്ത് എല്‍പിഎസ്, തൃശൂര്‍ വലപ്പാട് കെഎംഎംഎ ല്‍പിഎസ്, പാലക്കാട് പുതുശ്ശേരി എസ്‌വിഎസ്എംയുപിഎസ്, കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ എഎല്‍പിഎസ്, കാസര്‍കോട് കാഞ്ഞങ്ങാട് റാണിപുരം എഎല്‍പിഎസ് എന്നിവയാണ് ഒരു വിദ്യാര്‍ഥിപോലുമില്ലാതിരുന്നിട്ടും ഔദ്യോഗികമായി അടച്ചുപൂട്ടിയിട്ടില്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍.
ലാഭകരമല്ലാത്തതിനാല്‍ മാനേജ്‌മെന്റുകള്‍ അടച്ചുപൂട്ടലിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്ന 15 സ്‌കൂളുകള്‍ ഇവയാണ്: പത്തനംതിട്ട അര്‍ത്തുങ്കല്‍ സിഎംഎസ്‌യുപി സ്‌കൂള്‍, പത്തനംതിട്ട എസ്‌ഐഎസ്എല്‍പി സ്‌കൂള്‍, പത്തനംതിട്ട കൊച്ചുകോയിക്കല്‍ എസ്എന്‍യുപിഎസ്, ആലപ്പുഴ വൈഎംഎംഎഎല്‍പി സ്‌കൂള്‍, ആലപ്പുഴ പെരിങ്ങാലി പള്ളിക്കല്‍ ചിത്തിരവിലാസം എല്‍പിഎസ്, കോട്ടയം പടിഞ്ഞാറ്റുഭാഗം സെ ന്റ് ജോസഫ് എല്‍പി സ്‌കൂള്‍, കോട്ടയം മുണ്ടക്കയം വട്ടക്കാവ് സെന്റ് സേവ്യേഴ്‌സ് എല്‍പിഎസ്, എറണാകുളം തവളപ്പാറ എച്ച്‌ഐജെഎല്‍പിഎസ്, തൃശൂര്‍ മരത്താക്കര സിജെഎംയുപിഎസ്, തൃശൂര്‍ പെരിഞ്ഞനം സെന്‍ട്രല്‍ എല്‍പിഎസ്, തൃശൂര്‍ കയ്പമംഗലം ക്ഷേമോദയം എല്‍പിഎസ്, പാലക്കാട് എല്‍എന്‍പുരം എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍, പാലക്കാട് മുരുഗാനി സിഎംഎംജെ ബിഎസ്, പാലക്കാട് പള്ളിപ്പുറം യൂനിയന്‍ യുപിഎസ്, മലപ്പുറം പെരുമ്പടപ്പ് എംഎംഎല്‍പിഎസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക