|    Jul 17 Tue, 2018 11:14 am
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ത്ഥി ആത്മഹത്യക്കു ശ്രമിച്ചു

Published : 19th September 2017 | Posted By: shadina sdna


പാലാ: കോളജ് അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹ ത്യക്ക് ശ്രമിച്ചു. പാലാ സെന്റ് തോമസ് കോളജ് ഒന്നാം വര്‍ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥി ശ്രീജിത്ത് (20) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കോളജ് കാംപസിലാണ് സംഭവം. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. കോളജ് തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ 7 വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച ആരംഭിക്കുന്ന ഇന്റേണല്‍ പരീ ക്ഷ എഴുതാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളു ടെ വീടുകളില്‍ വിളിച്ച് രക്ഷിതാക്കളെ ആക്ഷേപിച്ചും സമര്‍ദ്ദത്തിലാക്കിയും വിദ്യാര് ഥി കള്‍ക്ക് ടിസി നല്‍കി കോളജില്‍ നിന്ന് പുറത്താക്കാനുമാണ് മാനേജ്‌മെന്റ് ശ്രമിച്ചതെന്ന് എസ്എഫ്‌ ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിലും ഇത്തരത്തില്‍ അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. ഇതറിഞ്ഞ് ശ്രീജിത്തും  മറ്റൊരു വിദ്യാര്‍ഥിയും പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. പിന്നീട് ശ്രീജിത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായി രുന്നു. അബോധാവസ്ഥയിലായ ശ്രീജിത്തിനെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss