|    Oct 20 Fri, 2017 1:50 am
Home   >  National   >  

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച ഏഴ് അധ്യാപകര്‍ അറസ്റ്റില്‍

Published : 24th July 2016 | Posted By: mi.ptk

minor gang raped

ഒഡീഷ: ഒഡീഷയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ പിടിയില്‍. ഒഡീഷയിലെ കോരപുത് ജില്ലയില്‍ ദമാന്‍ജോദിയിലെ  സ്വകാര്യ സ്‌കൂളിലെ എട്ട്,ഒമ്പത് ക്ലാസുകളിലെ 15 വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. ജില്ലയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിലാണ് 15 വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്. ക്ലാസ് മുറിയിലും ലൈബ്രറിയിലും സ്‌കൂളിനോട് ചേര്‍ന്നുള്ള മൈതാനത്തും വച്ചാണ്  പീഡനത്തിനിരയായതെന്ന്  വിദ്യാര്‍ത്ഥിനികള്‍ മൊഴിനല്‍കി. ശിശു സംരക്ഷണ ഓഫീസര്‍ രാജശ്രീ ദാസിന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കുകയും ജില്ലാ ഭരണാധികാരിയുടെ നിര്‍ദേശപ്രകാരം കുട്ടികളുടെ പരാതിയില്‍ ദമാന്‍ജോദി പോലീസ് സ്‌റ്റേഷനില്‍ അധ്യാപകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക