|    Aug 18 Fri, 2017 6:52 am
FLASH NEWS
Home   >  Kerala   >  

വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: മദ്‌റസ അധ്യാപകന്‍ കസ്റ്റഡിയില്‍

Published : 13th August 2017 | Posted By: shins

കാസര്‍കോട്: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മദ്‌റസ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡ് സുള്ള്യ സ്വദേശിയായ മദ്രസ അധ്യാപകനെതിരെ ബേക്കല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പീഡനത്തിനിരയായ ഒരു കുട്ടി വിവരം ബന്ധുക്കളോടു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് മദ്രസ ജോലിയില്‍ നിന്നും ഇയാളെ പറഞ്ഞുവിടുകയും ചെയ്തു. ഒടുവില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണു കുട്ടികള്‍ പരാതിപ്പെട്ടത്. മദ്രസയില്‍ പഠിക്കാനെത്തിയ കുട്ടികളാണു പീഡനത്തിനിരയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക