|    Dec 12 Tue, 2017 11:34 pm
FLASH NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; മുഖ്യകണ്ണി പിടിയി

Published : 3rd December 2017 | Posted By: kasim kzm

ല്‍മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ശൃംഖലയിലെ മുഖ്യകണ്ണിയെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. വണ്ടൂര്‍ വെള്ളാമ്പുറം കാവുങ്ങല്‍ വീട്ടില്‍ ഷബീറി (31) നെയാണ് നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും രണ്ടു കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
ഏജന്റമാരെ നിയോഗിച്ചും നേരിട്ടും ഇയാള്‍ ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് വിറ്റിരുന്നതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച അറസ്റ്റിലായി ഇപ്പോള്‍ റിമാന്റിലുള്ള നിലമ്പൂര്‍ വീട്ടിക്കുത്ത് കരിമ്പനക്കല്‍ അജേഷ് ഇയാളുടെ ഏജന്റുമാരില്‍ പ്രധാനിയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണ്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ൈബക്കും പിടിച്ചെടുത്തു. നിലമ്പൂര്‍, വണ്ടൂര്‍, വെള്ളാമ്പുറം ഭാഗങ്ങളിലെ വിദ്യാര്‍ഥികളായിരുന്നു ഉപഭോക്താക്കളിലേറെയും. പിടിക്കപ്പെട്ടതിനുശേഷവും വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഇയാളുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എല്ലാവരെയും വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ബിജു പി എബ്രഹാം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എസ് അരുണ്‍കുമാര്‍, അനീഷ് കെ എ, രാജന്‍ നെല്ലിയായി, ജി അഭിലാഷ്, ഷീന ഇ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക