|    Oct 20 Sat, 2018 8:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ മാറ്റി

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും അവധിയായിരിക്കും. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് അവധി നല്‍കിയത്. കേരള, എംജി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍മാര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. വ്യാവസായിക പരിശീലന വകുപ്പ് ഇന്ന്  വിവിധ ഐടിഐകളില്‍ നടത്താനിരുന്ന എസ്‌സിവിടി ട്രേഡ് ടെസ്റ്റുകള്‍ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ അറിയിച്ചു. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായതും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതും കാരണം രാത്രിയില്‍ റോഡ്ഗതാഗതം നടത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss