|    Jul 23 Sun, 2017 12:28 pm
FLASH NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന വ്യാപകം

Published : 5th October 2016 | Posted By: Abbasali tf

പറവൂര്‍: നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നമായ ഹാന്‍സും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വ്യാപകമാണെന്ന് പരാതി. സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി ഉല്‍പന്നങ്ങളും വില്‍പനയും ഉപയോഗവും നടക്കുന്നത്. എക്‌സൈസ് വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ഇത്തരം ഉല്‍പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്നുണ്ട്. പത്ത് രൂപ വിലയില്ലാത്ത ഹാന്‍സ് നാല്‍പതും അമ്പതും രൂപയ്ക്കാണ് വില്‍ക്കുന്നത്. തീരദേശ മേഖലകളിലെ ചെറിയ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. ഇത് കടകളില്‍ എത്തിക്കുന്നതിന് ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ടെങ്കിലും ഇവരെ പിടികൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രാത്രിയിലും പുലര്‍ച്ചെയുമായാണ് ഇരുചക്ര വാഹനത്തില്‍ നിരോധിത ഉല്‍പന്നങ്ങള്‍ വില്‍പനക്കായി എത്തുന്നത്. ഒരു ദിവസം കൊണ്ടുവരുന്ന വ്യക്തിയല്ല അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ഇരുചക്ര വാഹനങ്ങളും മാറ്റിയാണ് ഇവര്‍ യാത്ര ചെയ്യുന്നത്. ഇതുമൂലം നീരിക്ഷകര്‍ക്ക് മാഫിയ സംഘത്തെ പിടികൂടാന്‍ കഴിയാത്ത അവസ്ഥയാണ്. പുലര്‍ച്ചെ സാധനം എത്തിച്ച് പകല്‍ നേരം പണം നേരിട്ടോ അക്കൗണ്ട് മുഖേനയോ നല്‍കുന്നതിനാല്‍ യാതൊരു തരത്തിലുള്ള സംശയവും ഉണ്ടാവുന്നില്ല. ആവശ്യക്കാര്‍ക്ക് ഹാന്‍സും മറ്റ് പുകയില ഉല്‍പന്നങ്ങളും ആവശ്യാനുസരണം ലഭിക്കുന്നു. അതേ സമയം കച്ചവടക്കാര്‍ ഈ ഇടപാടിലൂടെ വന്‍ലാഭമാണ് കൊയ്യുന്നത്. അതുകൊണ്ടുതന്നെ പിടിക്കപ്പെട്ടവര്‍ കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ലഹരി വില്‍പനയുമായി രംഗത്ത് നിലകൊള്ളുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക