|    Apr 24 Mon, 2017 2:45 pm
FLASH NEWS

വിദ്യാഭ്യാസ സേവനങ്ങള്‍ക്ക് കാന്തപുരത്തിന് അവാര്‍ഡ്

Published : 20th October 2016 | Posted By: SMR

ക്വാലാലംപൂര്‍ (മലേസ്യ): മലേസ്യയിലെ ക്വാലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒഐസി ടുഡേ മാഗസിന്‍ ഏര്‍പ്പെടുത്തിയ 2016ലെ ദി ജ്വല്‍സ് ഓഫ് മുസ്‌ലിം വേള്‍ഡ് ബിസ് അവാര്‍ഡിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ അര്‍ഹനായി.
മുസ്‌ലിംലോകത്തെ ധിഷണാരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഒഐസി അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.
മലേസ്യന്‍ ഗവണ്‍മെന്റ് പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒഐസി ഗ്രൂപ്പ് വിദ്യാഭ്യാസരംഗത്തും ബിസിനസ്‌രംഗത്തും വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തും നിരവധി സംരംഭങ്ങള്‍ ഉണ്ട്.
യുവാക്കളെ ധൈഷണികമായും വിദ്യാഭ്യാസപരമായും വളര്‍ത്തിക്കൊണ്ടുവന്നതില്‍ കാന്തപുരം നല്‍കിയ സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഒഐസി ചെയര്‍മാന്‍ പറഞ്ഞു.
ക്വാലാലംപൂരില്‍ നടന്ന ചടങ്ങില്‍ മലേസ്യന്‍ സാമ്പത്തികമന്ത്രി ജൗഹരി അബ്ദുല്‍ ഗനി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, ആപ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി, അപ്പോളോ ഗ്രൂപ്പ് എംഡി സി പി മൂസ ഹാജി, സിദ്ദീഖ് ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലേസ്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആത്മീയ, വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളിലും കാന്തപുരം പങ്കെടുക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day