|    Jan 18 Wed, 2017 5:45 pm
FLASH NEWS

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റംവരുത്തണം: ജില്ലാ സബ് ജഡ്ജി

Published : 15th November 2015 | Posted By: SMR

കോഴിക്കോട്: ആധുനിക വിദ്യഭ്യാസ സമ്പ്രദായത്തില്‍ കാലികമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ജില്ലാ സബ് ജഡ്ജ് ആര്‍ എല്‍ ബൈജു അഭിപ്രായപ്പെട്ടു. കെഎന്‍എം സംഘടിപ്പിച്ച മദ്‌റസാ മാനേജ്‌മെന്റ് ശില്‍പശാലയില്‍ കുട്ടികളില്‍ സനാതന മൂല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുതകുന്ന വിദ്യഭ്യാസ രീതിയാണ് ആവശ്യമായിട്ടുള്ളത്.
മാനവികതയും ഉന്നതമായ മൂല്യങ്ങളും ചെറുമനസ്സുകളില്‍ സന്നിവേശിപ്പിക്കാന്‍ സാധിക്കുമാറ് പാഠ്യഭാഗങ്ങള്‍ പരിഷ്‌കരിക്കാമോ എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ബാവ അധ്യക്ഷതവഹിച്ചു. പി ഉണ്ണീന്‍കുട്ടി മൗലവി, പാലത്ത് അബ്ദുര്‍റഹിമാന്‍ മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, നിസാര്‍ ഒളവണ്ണ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക