|    May 23 Wed, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാഭ്യാസ വായ്പ : വ്യാജ സന്ദേശത്തില്‍ വഞ്ചിതരാവരുതെന്ന്

Published : 29th June 2017 | Posted By: fsq

 

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ 3ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വഞ്ചിതരാവരുതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വായ്പയെടുത്തവരും തിരിച്ചടവ് ബാധ്യതയായി മാറിയവരും അദാലത്തില്‍ പങ്കെടുക്കണമെന്ന സന്ദേശമാണ് പടരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു അദാലത്തിനും തീരുമാനിച്ചിട്ടില്ല.  ഇത്തരത്തില്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഗൂഢസംഘം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനുമാനിക്കേണ്ടത്. ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും  അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss