|    Oct 21 Sun, 2018 5:56 am
FLASH NEWS

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് : സഹായ പദ്ധതി അട്ടിമറിക്കുന്നെന്ന്

Published : 9th September 2017 | Posted By: fsq

 

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവു പദ്ധതി അട്ടിമറിക്കുന്നതായി എജ്യുക്കേഷനല്‍ ലോണീസ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ആരോപിച്ചു. ബാങ്ക് അധികൃതരും ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയാണ്. ബാങ്കുകള്‍ സംഘടിപ്പിക്കുന്ന അദാലത്തുകളിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ വിദ്യാഭ്യാസ വായ്പ ഇടപൊടുകള്‍ തീര്‍ക്കാവൂ എന്നതാണ് നിലവിലെ സ്ഥിതി. ഇപ്പോഴും ജപ്തി നടപടികളോടാണ് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം.ആയിരക്കണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കേരള ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.രാജന്‍ കെ നായരുടെ അധ്യക്ഷത വഹിച്ചു.ജോസ് ഫ്രാന്‍സിസ്,പി വി ജോയി,അബ്ദുള്‍ മജീദ്,മാത്യു വേഗത്താനം,അരുണ്‍ തിരുനക്കര  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss