|    Apr 26 Thu, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദ്യാഭ്യാസ വായ്പ ജപ്തിവിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ജപ്തിഭീഷണി നേരിടുന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്ത കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് ചേര്‍ന്നു. ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്റെ(ഐഎന്‍പിഎ) നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനസമിതിയംഗം എസ് രാജീവന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയ ബഹുഭൂരിപക്ഷമാളുകളും തൊഴില്‍ ലഭിക്കാത്തതുകൊണ്ടും മതിയായ വരുമാനമില്ലാത്തതുകൊണ്ടും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് എസ് രാജീവന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന  ജനവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനു പകരം അവരുടെ മേല്‍ ജപ്തി നടപടി സ്വീകരിക്കുന്ന അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും  ഇവ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss