|    Jun 23 Sat, 2018 2:08 am
FLASH NEWS

വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ബാങ്ക് അധികൃതര്‍ രാത്രിയില്‍ വീട്ടിലെത്തുന്നു

Published : 26th January 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: വിദ്യാഭ്യാസ വായ്പ തുക കുടിശിക വരുത്തിയവരില്‍ നിന്നും വായ്പ തുക തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി രാത്രി സമയത്ത് ബാങ്ക് അധികൃതര്‍ വീടുകളില്‍ എത്തുന്നു. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നു.വിദ്യാഭാസ വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള ആളുകളുടെ മേല്‍ ബാങ്ക് നിയമനടപടികള്‍ തുടങ്ങിയതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എത്തിയത് .വാളാര്‍ഡി, ശാന്തിനഗര്‍, 62ാം മൈല്‍ തുടങ്ങിയ പ്രദേശത്ത് ഇത്തരത്തില്‍ വീടുകളില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തി. ബാങ്ക് സീനിയര്‍ മാനേജരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.  വായ്പ കുടിശികവരുത്തിയ ആളുകള്‍ക്ക് വക്കീ ല്‍ നോട്ടീസ് കഴിഞ്ഞ ആഴ്ചയില്‍ നല്‍കിയിരുന്നു.ഇതിന്റെ തുടര്‍ന്നുള്ള നടപടിയെന്ന നിലയിലാണ് ഭവനസന്ദര്‍ശനം. വായ്പയ്ക്കായി ആളുകള്‍ ബാങ്കില്‍ നല്‍കിയ രേഖകളുടെ പരിശോധനയാണ് വീട്ടിലെത്തുന്നവര്‍ നടത്തുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ അതിരും മറ്റും രേഖപ്പെടുത്തുകയും ബാങ്ക് ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നു. രാത്രി ആറിനും 9.30നും ഇടയ്ക്കുള്ള സമയത്താണ് പരിശോധനയ്‌ക്കെത്തിയത്. ശാന്തിനഗര്‍ ഭാഗത്ത് 9 മണി കഴിഞ്ഞ് എത്തിയപ്പോള്‍ നാട്ടുകാര്‍ ബഹളമുണ്ടാക്കി.ഇതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. വിദ്യാഭ്യസ വായ്പ എടുത്തവര്‍ ഈ പ്രദേശത്ത് മാത്രം 12 പേര്‍ ഉണ്ടെന്നും കുടിശിക വരുത്തിയ ഇടപാടുകാര്‍ ഈട് നല്‍കിയിട്ടുള്ള വസ്തുക്കളുടെ അതിര്‍ത്തി പുറത്ത് നിന്ന് നോക്കി പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാങ്കധികൃതരുടെ വിശദീകരണം. ഇന്നലെ രാവിലെ റിപ്പോര്‍ട്ട് നല്‍കാനുള്ളതിനാലാണ് രാത്രിയില്‍ പരിശോധന നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss