|    Feb 18 Sun, 2018 10:15 am

വിദ്യാഭ്യാസ ലോണ്‍ എടുത്തവരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല: പി സി ജോര്‍ജ് എംഎല്‍എ

Published : 24th January 2017 | Posted By: fsq

 

തിരുവനന്തപുരം: കുത്തകകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരും ബാങ്കുകളും വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പേരില്‍ സര്‍ഫാസി, സിവില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എജ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എല്‍വ രക്ഷാധികാരികൂടിയായ അദ്ദേഹം. സമ്പന്നരുടെ 66,649 കോടി രൂപയുടെ വായ്പ എഴുതി തള്ളാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ 600 കോടിയോളം വരുന്ന വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 20 ലക്ഷം രൂപവരെയുള്ള സാധാരണക്കാരുടെ വായ്പകളില്‍ മേല്‍ സര്‍ഫാസി, സിവില്‍ നടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കു, വിദ്യാഭ്യാസ വായ്പ കൂടിശിഖയായവരുടെ വായ്പ പൂര്‍ണമായും എഴുതി തള്ളുക, നാല് ലക്ഷം രൂപവരെയുള്ള വായ്പക്ക് ജോലി ലഭ്യതവരെയുള്ള കാലഘട്ടം പലിശരഹിതമായി അനുവദിക്കുക, നാല് ലക്ഷം രൂപവരെയുള്ള വായ്പക്ക് ഈട് വാങ്ങുന്നത് നിര്‍ത്തലാക്കുകയും ഈട് വാങ്ങിയ പ്രമാണങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്യുക. വായ്പക്ക് 60 ശതമാനം മാര്‍ക്ക് നിബന്ധന വച്ച എസ്എല്‍ബിസി നിലപാട് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍വ സംഘടിപ്പിച്ച ധര്‍ണയില്‍ വിദ്യാഭ്യാസ വായ്പ എടുത്ത കുട്ടികളും രക്ഷിതാക്കളുമായി ആയിരങ്ങള്‍ പങ്കെടുത്തു. ജോസ് ഫ്രാന്‍സിസ്, ജോണ്‍സണ്‍ കൊച്ചു പറമ്പില്‍ രാജന്‍ കെ നായര്‍, സാജന്‍ പുറ്റനാനിക്കല്‍, അബ്ദുല്‍ മജീദ്, ജോര്‍ജ് മാത്യു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss