|    Aug 23 Wed, 2017 8:05 am
FLASH NEWS

വിദ്യാഭ്യാസ രംഗത്ത് എല്ലാ സമൂഹവും വളര്‍ച്ച പ്രാപിക്കണം: മന്ത്രി ജി സുധാകരന്‍

Published : 12th August 2017 | Posted By: fsq

 

ആലപ്പുഴ: വിദ്യാഭ്യാസ രംഗത്ത് എല്ലാ സമൂഹവും ഒരുപോലെ വളര്‍ച്ച പ്രാപിച്ചാല്‍ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂവെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ലജ്‌നത്തുല്‍ മുഹമ്മദിയ്യ വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.ലജ്‌നത്തുല്‍ മുഹമ്മദിയ്യ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രസിഡന്റ് എ എം നസീര്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ പട്ടണത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. നഗരസഭാ പദ്ധതിയുടെ ഭാഗമായ ആര്‍ഒ പ്ലാന്റിന്റെ ഉദ്ഘാടനം മുനിസിപ്പല്‍            ചെയര്‍മാന്‍ തോമസ് ജോസഫ് നിര്‍വഹിച്ചു. അഡ്വ. ജി മനോജ്കുമാര്‍, എം കൊച്ചുബാവ, എസ് എം ഷെരീഫ്, എം കെ നവാസ്, ടി എ അഷ്‌റഫ് കുഞ്ഞാശാന്‍, പി ഖദീജ, ഫൈസല്‍ ഷംസുദ്ദീന്‍, എം എം ഷെരീഫ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക