|    Jan 25 Wed, 2017 1:11 am
FLASH NEWS

വിദ്യാഭ്യാസ മേഖല കാവിവല്‍കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: പോപുലര്‍ഫ്രണ്ട്

Published : 3rd August 2016 | Posted By: SMR

Popular_Front_of_India

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖല കാവിവല്‍കരിക്കാനും കോര്‍പറേറ്റ്‌വല്‍കരിക്കാനുമുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പോപുലര്‍ഫ്രണ്ട് ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പുതിയ കരട് വിദ്യാഭ്യാസ നയം നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പല പോരായ്മകളും ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ മുന്നോട്ടുവയ്ക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനും കോര്‍പറേറ്റ് വ്യവസായികള്‍ക്ക് വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരാനും വിദ്യാഭ്യാസം പണക്കാര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാക്കി മാറ്റാനുമുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ബ്രാഹ്മണിക്കല്‍ ഹിന്ദുത്വശക്തികളുടെ ആഭിമുഖ്യത്തില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സംഘപരിവാരത്തിനോട് ഒപ്പം നില്‍ക്കുന്ന ദലിത് സംഘടനകളും നേതാക്കളും തയ്യാറാവണമെന്നും ദേശീയ സെക്രട്ടേറിയറ്റ് പ്രമേയം ആവശ്യപ്പെട്ടു. ഭോപ്പാലില്‍ പശുരക്ഷയുടെ പേരില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം. പോലിസിന്റെ സാന്നിധ്യത്തിലാണ് അവര്‍ ആക്രമിക്കപ്പെട്ടത്.
അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം പോലിസ് ഇരകള്‍ക്കെതിരായാണ് കേസെടുത്തിട്ടുള്ളത്. മാട്ടിറച്ചി കൈവശം വച്ചതിന് ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടതായുള്ള റിപോര്‍ട്ടുകളും വരുന്നുണ്ട്. ഇവിടെയും ഇരകള്‍ക്കെതിരേയാണ് കേസ്. അക്രമികള്‍ക്കെതിരേ നടപടിയുണ്ടാവാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ പെരുകുന്നത്. വെറുപ്പ് പ്രചരിപ്പിക്കുന്നതിനെതിരായി സപ്തംബര്‍ ഒന്നു മുതല്‍ 30 വരെ നടത്തുന്ന കാംപയിന്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കാംപയിന്റെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, പോസ്റ്ററുകള്‍, ജനകീയ റാലി, ഒത്തുചേരലുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയ വ സംഘടിപ്പിക്കും. കന്യാകുമാരിയില്‍ പൊതുസമ്മേളനത്തോടെ കാംപയിനു തുടക്കമാവും. ന്യൂഡല്‍ഹിയിലാണ് സമാപന സമ്മേളനം. ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, അബ്ദുല്‍ വഹീദ് സേട്ട്, മുഹമ്മദ് റോഷന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക