|    Feb 25 Sun, 2018 5:31 pm
FLASH NEWS

വിദ്യാഭ്യാസ മേഖലയെ അഴിമതി മുക്തമാക്കണം: ജി സുധാകരന്‍

Published : 15th January 2017 | Posted By: fsq

 

കായംകുളം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അഴിമതി മുക്തമാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു. കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കുന്നതു അംഗീകരിക്കാന്‍ കഴിയില്ല. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം അഴിമതിയാണെന്നും മന്ത്രി പറഞ്ഞു. എം എ അലിയാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റ്റി തിലക രാജ്, സിഐറ്റിയു കേന്ദ്ര കമ്മിറ്റിയംഗം കെ പ്രസാദ്, എ എ ബഷീര്‍, ഡി സുധീഷ് പ്രസംഗിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ പി കെ സുധാകരന്‍ സംഘടനാ റിപോര്‍ട്ടും ഡി സുധീഷ് പ്രവര്‍ത്തന റിപോര്‍ട്ടും റ്റി മനു കണക്കും അവതരിപ്പിച്ചു. സമാപന സമ്മേളനം കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റ്റി വി മദന്‍ മോഹന്‍, എം സി പ്രസാദ്, എസ് ശുഭ, പി സീനത്ത് പ്രസംഗിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss