|    Sep 24 Sun, 2017 8:55 am

വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ എബിവിപി അക്രമം :സ്വകാര്യ സ്‌കൂള്‍ അടിച്ചുതകര്‍ത്തു; കായിക അധ്യാപകന് പരിക്ക്‌

Published : 15th July 2017 | Posted By: fsq

 

കൊല്ലം: വിദ്യാഭ്യാസ ബന്ദിന്റ മറവില്‍  കാവനാട് സ്വകാര്യ സ്‌കൂളിന് നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. സ്‌കൂളിലെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പടെ അടിച്ചുതകര്‍ത്ത സംഘം കായിക അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചു. കാവനാട് ലേക്ക്‌ഫോര്‍ഡ് സ്‌കൂളിന് നേരെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. സാരമായി പരിക്കേറ്റ സ്‌കൂളിലെ കായിക അധ്യാപകന്‍ നിഥിന്‍താഹ(25)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.15ഓടെയാണ് സംഭവം. സ്‌കൂളിനുള്ളിലേക്ക് പാഞ്ഞെത്തിയ നാലംഗ എബിവിപി സംഘം സ്‌കൂള്‍ ഓഫിസ് മുറിയിലെ കംപ്യൂട്ടറും കസേരകളും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ സ്‌കൂളിലെത്തിയ നിഥിന്‍താഹയ്ക്ക് നേരെയും ആക്രമണമുണ്ടായി. നിഥിന്‍ ധരിച്ചിരുന്ന ഷര്‍ട്ട് വലിച്ചുകീറിയ ശേഷം ഇഷ്ടികകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എബിവിപിക്കാര്‍ സ്‌കൂള്‍ വരാന്തയിലെ നോട്ടീസ് ബോര്‍ഡും വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിച്ചിട്ടു. ബോര്‍ഡ് വീണ് ഒന്നാംക്ലാസ് വിദ്യാര്‍ഥിക്ക് നിസാരമായി പരിക്കേറ്റു. കസേര വലിച്ചെറിയുന്നതിനിടയില്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയുടെ നെറ്റിയ്ക്ക് മുറിവേറ്റു. നിഥിന്‍താഹയ്ക്ക് നെഞ്ചിലും തലയ്ക്കുമാണ് പരിക്കേറ്റത്. കുട്ടികളെ  കൊണ്ടുവിടാനെത്തിയ രക്ഷകര്‍ത്താക്കളും സ്‌കൂള്‍ ബസ് ഡ്രൈവറുമാരും ചേര്‍ന്നാണ് അക്രമികളെ പിന്തിരിപ്പിച്ചത്. അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ ശകതികുളങ്ങര പോലിസ് അക്രമത്തിന് നേതൃത്വം നല്‍കിയ നാല് എബിവിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക