|    Sep 19 Wed, 2018 6:32 am
FLASH NEWS

വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിയുമായി ഫാമിലി പന്നൂര്‍

Published : 30th May 2018 | Posted By: kasim kzm

താമരശ്ശേരി: ഫാമിലി പന്നൂരിന്റെ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധിതകള്‍ പതിമൂന്നാം വര്‍ഷത്തില്‍. വിദ്യാര്‍ത്ഥികളെ ഉന്നത വിജയത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വര്‍ഷം തോറും വ്യക്തിത്വ വികസ ക്ലാസുകള്‍ സംഘടിപ്പിക്കുകയും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടുന്നവരെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്യുന്നതിനോടൊപ്പം പ്രദേശത്തെ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകൡ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിലും എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളിലും പന്നൂര്‍ പ്രദേശത്തുനിന്നും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്നത് ഫാമിലി പന്നൂരിന് പ്രചോതനമാവുകയാണ്.
ഇരുനൂറ്റി അന്‍പതോളം വിദ്യാത്ഥികള്‍ക്കായി ആയിരത്തോളം നോട്ട് പുസ്തകങ്ങളാണ് ഈ വര്‍ഷം വിതരണം ചെയ്തത്. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 12 വിദ്യാര്‍ത്ഥികള്‍ 16 വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങ് അഡ്വ. പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാലക്കാട് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമിതനായ ഫാമിലി പന്നൂര്‍ ജോ. സെക്രട്ടറി പാട്ടത്തില്‍ നൂര്‍ മുഹമ്മദിനെ എംഎല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഫാമിലി ചെയര്‍മാന്‍ യു പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
നോട്ട് പുസ്തക വിതരണം വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലിംഗ് ക്ലാസിന് ഫസല്‍ സഖാഫി നരിക്കുനി നേതൃത്വം നല്‍കി. ആക്ടീവ് പന്നൂര്‍ ചെയര്‍മാന്‍ പി എം യൂസുഫ് ഹാജി, യു പി അബ്ദുല്‍ ഖാദര്‍, എം ബിജു, എം എ സത്താര്‍ മാസ്റ്റര്‍, പക്കര്‍ പന്നൂര്‍, സി എ റസാഖ് മാസ്റ്റര്‍, ഒതയോത്ത് സുലൈമാന്‍, കെ അന്‍വര്‍, പി നൂര്‍ മുഹമ്മദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss