|    Jul 20 Fri, 2018 10:18 pm
FLASH NEWS

വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതികള്‍ക്കായി രണ്ട് കോടി

Published : 13th September 2017 | Posted By: fsq

 

കൊച്ചി: വിവിധ വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതികള്‍ക്കായി വിദ്യാധനം ട്രസ്റ്റ് ഈ വര്‍ഷം രണ്ട് കോടി ചെലവിടുമെന്ന് മാനേജിങ് ട്രസ്റ്റി പ്രഫ. കെ വി തോമസ് എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തുകയില്‍ നിന്ന് അരലക്ഷം വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്ന വിദ്യാപോഷണം പോഷക സമൃദ്ധം പദ്ധതിക്കായി 50 ലക്ഷം രൂപ ചെലവിടും. ഈ പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 26ന് ദാറുല്‍ ഉലൂം പബ്ലിക് സ്‌കൂളില്‍ മുന്‍മുഖ്യമന്ത്രി എ കെ ആന്റണി നിര്‍വഹിക്കും. 162 സ്‌കൂളുകള്‍ക്ക് പദ്ധതിക്കാവശ്യമായ തുകയുടെ ചെക്കും അന്ന് തന്നെ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം 141 സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി ഈ വര്‍ഷം അധികമായി 21 സ്‌കൂളുകള്‍ക്ക് കൂടി അനുവദിച്ചിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 1059 വിദ്യാര്‍ഥികളുടെ പേരില്‍ 2500 രൂപ വീതം എസ്ബിഐയില്‍ നിക്ഷേപിക്കുന്ന വിദ്യാധനം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ അവസാനവാരം ധനമന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 4500ഓളം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ ജൈവ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനായി ആരംഭിക്കുന്ന കര്‍ഷകമിത്രം പദ്ധതി നവംബര്‍ ആദ്യവാരം മുഖ്യമന്ത്രിയും  ആധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വായനശീലം വളര്‍ത്തുന്നതിനുള്ള ഇ-വായന പദ്ധതി പ്രധാനമന്ത്രിയും ഈ വര്‍ഷം തന്നെ ഉദ്ഘാടനം ചെയ്യും. അയല്‍വാസിയുടെ ക്രൂരമായ അക്രമത്തിന് ഇരയായ ഉദയംപേരൂരിലെ അമ്പിളി എന്ന കോളജ് വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ദ്ദരായ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്നും കെവി തോമസ് എംപി അറിയിച്ചു. വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവിതവിജയം കൈവരിച്ച പ്രമുഖ വ്യക്തികളുമായി വിദ്യാര്‍ഥികള്‍ സംവധിക്കുന്ന മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്‌സ് പരിപാടി നാളെ രാവിലെ 10.30ന് സെന്റ് തെരേസാസ് കോളജില്‍ നടക്കും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പരിപാടിയില്‍ പങ്കെടുക്കും. വിദ്യാധനം ട്രസ്റ്റി അഡ്വ. എന്‍ എന്‍ സുഗുണപാലന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss