|    Oct 20 Sat, 2018 5:36 am
FLASH NEWS

വിദ്യാഭ്യാസ പുരോഗതിക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യം: റഷീദലി തങ്ങള്‍

Published : 9th September 2017 | Posted By: fsq

 

കോഴിക്കോട്: ന്യൂനപക്ഷ,പിന്നാക്ക സമുദായങ്ങളുടെ സമഗ്രമായ പുരോഗതിക്ക് വിദ്യാഭ്യാസ രംഗത്ത് കാതലായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ . അരനൂറ്റാണ്ട് കാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ പിന്നാക്ക സമൂഹത്തില്‍ അഭിമാനകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു. സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ നൂറ് ശതമാനം മാര്‍ക്കും നേടിയ 42 വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹംന മറിയത്തിനേയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ടി.പി.അബ്ദുള്ളക്കോയ മദനി, അഡ്വ.പി.വി.സൈനുദ്ദീന്‍, അഡ്വ.എം.ശറഫുദ്ദീന്‍, അഡ്വ.ഫാത്തിമ റോസ്‌ന, ഡോ.ടി.പി.അഷ്‌റഫ് ,ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.കെ.സാദിഖ് ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ യു.അബ്ദുല്‍ ജലീല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss