|    Nov 14 Wed, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘വിദ്യാഭ്യാസ കാര്‍ഷിക വായ്പകളില്‍ സര്‍ഫാസി ആക്റ്റ് തടയണം’

Published : 6th August 2018 | Posted By: kasim kzm

കോട്ടയം: വിദ്യാഭ്യാസ കാര്‍ഷിക വായ്പകളെ സര്‍ഫാസി ആക്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നു കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് അനുവാദം നല്‍കരുതെന്നു കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ഫാസി ആക്റ്റനുസരിച്ച ജപ്തി നടപടികള്‍ക്കായി റിലയന്‍സടക്കമുള്ള വമ്പന്‍മാരെയാണ് ദേശസാല്‍കൃത ബാങ്കുകള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയുമാണ് ഇത്തരമാളുകള്‍ ജപ്തി നടപടികള്‍ തുടരുന്നത്. സര്‍ഫാസി ഭേദഗതി സംബന്ധിച്ച് കേരള നിയമസഭ യോജിച്ചുനിന്നു പ്രമേയത്തിലൂടെ ഉന്നയിച്ച ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നതുവരെ ജപ്തി നടപടികള്‍ എന്തു വില കൊടുത്തും തടയാന്‍ ജനങ്ങള്‍ തയ്യാറാവണം. റവന്യൂ പോലിസ് വകുപ്പുകള്‍ ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കണമെന്നു സര്‍ക്കാര്‍ നിലപാടെടുക്കണം. സര്‍ഫാസി നിയമത്തിലെ ജനദ്രോഹ വകുപ്പുകള്‍ക്കെതിരേ ആത്മാര്‍ഥമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമുള്ളത്. അതുകൊണ്ടു തന്നെ ബാങ്കുകള്‍ ജപ്തിക്ക് ചുമതലപ്പെടുത്തിയ ഏജന്‍സികളില്‍ നിന്നും അവരുടെ ഗുണ്ടകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാര്‍ക്കും പോലിസിനും ബാധ്യതയുണ്ട്. വായ്പയെടുത്തവരുടെ ഭൂമി ജപ്തിയുടെ മറവില്‍ നിസ്സാര വിലയ്ക്ക് തട്ടിയെടുക്കുന്ന ഒരു വലിയ സംഘം കേരളത്തില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ലേലം ചെയ്യുന്ന ഭൂമികളിലേറെയും ഈ സംഘത്തില്‍പ്പെട്ടവരാണ് കൈക്കലാക്കുന്നത്. ഇവരുടെ പ്രേരണയാല്‍ കൃഷിഭൂമി ജപ്തി ചെയ്യാനെത്തുന്നവരെ ജനങ്ങളെ അണിനിരത്തി തടയുകതന്നെ ചെയ്യുമെന്നും പി സി ജോര്‍ജ് പറഞ്ഞു. ഹൈപവര്‍ കമ്മിറ്റിയംഗം മാലേത്ത് പ്രതാപചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss