|    Apr 26 Wed, 2017 11:34 am
FLASH NEWS

വിദ്യാഭ്യാസ കച്ചവടത്തിനെതിരേ കാംപസ് ഫ്രണ്ട് ‘ലയന സമ്മേളനം’ നാളെ

Published : 20th October 2016 | Posted By: SMR

കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ വകുപ്പ് വ്യവസായ വകുപ്പില്‍ ലയിപ്പിക്കുന്ന പ്രതീകാത്മക ലയന സമ്മേളനം നാളെ നടത്താന്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സ്വാശ്രയ മേഖലയില്‍ മാത്രമല്ല വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സകല മേഖലയിലും വലിയ തോതിലുള്ള കച്ചവടത്തിന് അവസരമൊരുക്കിയിരിക്കുകയാണ് ഇടതുസര്‍ക്കാര്‍. കൂടുതല്‍ മെറിറ്റ് സീറ്റെന്ന ന്യായം പറഞ്ഞ് മൂന്നിലൊന്ന് ഫീസ് വര്‍ധിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കി. കരാറിലേര്‍പ്പെടാത്ത മാനേജ്‌മെന്റുകള്‍ക്ക് തോന്നിയപോലെ ദശലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങാന്‍ കോടതി അനുമതി നല്‍കുമ്പോള്‍ അതിന് കാര്‍മികത്വം വഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ലയന സമ്മേളനം നാളെ കൂത്തുപറമ്പിലാണ് നടക്കുക. വിദ്യാഭ്യാസ കച്ചവടത്തിനെതിരായ ഇടതു സമരത്തിന്റെ ഓര്‍മ നിലനില്‍ക്കുന്നത് കൊണ്ടാണ് കൂത്തുപറമ്പ് തിരഞ്ഞെടുത്തതെന്നു സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day