|    Sep 23 Sat, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാഭ്യാസ കച്ചവടത്തിന്റെ പരസ്യ പ്രഖ്യാപനം: കാംപസ് ഫ്രണ്ട്

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനയ്ക്ക് പുറമെ അനിയന്ത്രിതമായി സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചതിലൂടെ വിദ്യഭ്യാസ കച്ചവടത്തിന്റെ പരസ്യ പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അധികാരമേറ്റയുടനെ വിദ്യഭ്യാസമന്ത്രി നടത്തിയ പ്രഖ്യാ—പനങ്ങളില്‍ ഒന്നാണ് പുതിയ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കില്ലായെന്നത്. ആഗസ്ത് 22ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇതു സംബന്ധിച്ച് സര്‍ക്കുലറും ഇറക്കിയിരുന്നു.
അതിന് വിപരീതമായാണ് കേരള ആരോഗ്യ സര്‍വകലാശാല പുതിയ കോളജുകള്‍ തുടങ്ങുന്നതിനും കോഴ്‌സുകള്‍ അനുവദിക്കുന്നതിനും അപേക്ഷ ക്ഷണിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
സമാനമായ രീതിയില്‍ തന്നെയാണ് സാശ്രയ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയും പ്രസ്താവന നടത്തിയത്. മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തുകയും അതാലോചിക്കുകയും ചെയ്ത ശേഷം മെറിറ്റ് സീറ്റില്‍ തന്നെ വലിയ ഫീസ് വര്‍ധനവ് വരുത്തി വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണ് ചെയ്തത്.
വിദ്യഭ്യാസ കച്ചവടത്തെ എതിര്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത് മാനേജുമെന്റുകള്‍ക്ക് കൊള്ള നടത്താനുള്ള അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൂട്ടിയ സ്‌കൂളുകള്‍ തുറക്കുമെന്ന പ്രഖ്യാപനവും പിന്നീട് തിരുത്തേണ്ടിവന്നു. വിദ്യാഭ്യാസം ഉയര്‍ന്ന ലാഭം കൊയ്യുന്ന കച്ചവട ചരക്കാണെന്ന് സര്‍ക്കാര്‍ തന്നെ പരസ്യപ്രഖ്യാപനം നടത്തിയ സ്ഥിതിക്ക് വിദ്യഭ്യാസ വകുപ്പ് പിരിച്ചുവിട്ട് കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്ന വ്യവസായ വകുപ്പുമായി ലയിപ്പിക്കുകയാണ് നല്ലതെന്നും സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, കെ എ മുഹമ്മദ് ഷമീര്‍, എസ് മുഹമ്മദ് റാഷിദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക