|    Nov 19 Mon, 2018 12:32 pm
FLASH NEWS

വിദ്യാഭ്യാസവകുപ്പ് അടിയന്തര നടപടിക്ക് ഒരുങ്ങുന്നു

Published : 25th August 2018 | Posted By: kasim kzm

തൃശൂര്‍: സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പുനക്രമീകരിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടിക്ക് ഒരുങ്ങുന്നു. ഓണാവധി കഴിഞ്ഞ് സ്‌കൂളുകള്‍ 29ന് തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ പലയിടങ്ങളിലും സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം സ്‌കൂളുകള്‍ 29 ന് തുറക്കാനാകുമോ എന്ന ആശങ്കയാണ് സംജാതമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ബദല്‍ സംവിധാനങ്ങള്‍ പലയിടത്തും ലഭ്യമല്ലാത്തത് ഭീഷണിയാകുന്നുണ്ട്.
അതേസമയം ഓണപ്പരീക്ഷ സപ്തംബര്‍ അവസാന വാരത്തില്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അധ്യയന ദിവസങ്ങള്‍ ക്രമാതീതമായി നഷ്ടപ്പെട്ട സാഹചര്യത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനത്തിലേക്ക് മാറ്റിയിരുന്നു. നിപാ രോഗവും പ്രളയവും മൂലം കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ എസ് എസ് എല്‍സി പരീക്ഷ ഇനിയും നീട്ടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. അതേസമയം പ്രളയക്കെടുതിയില്‍ മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് സപ്തംബര്‍ 30നകം വിതരണം ചെയ്യാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss