|    Feb 23 Thu, 2017 1:14 am
FLASH NEWS

വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര നിലവാരം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി

Published : 25th November 2016 | Posted By: SMR

സി കെ ശശി ചാത്തയില്‍

ഷൊര്‍ണൂര്‍: വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. ഷൊര്‍ണൂരില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശാസ്‌ത്രോല്‍സവങ്ങളില്‍ നല്ല രീതിയിലുള്ള ഗവേഷണ മാതൃകകള്‍ ഉണ്ടാവണം. ഇത്തരം ഗവേഷണങ്ങളെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
മേളയുടെ ഭാഗമായി നാടന്‍കലാരൂപങ്ങള്‍, മുത്തുക്കുടക ള്‍, തോല്‍പാവക്കൂത്തുകള്‍ എന്നിവ ഉള്‍പ്പെട്ട വര്‍ണശബളമായ ഘോഷയാത്ര മുഖ്യവേദിയായ കെവിആര്‍ ഹൈസ്‌കൂളില്‍ സമാപിച്ചു. ജനപ്രതിനിധികള്‍, സ്വാഗതസംഘം ഭാരവാഹിക ള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
നവംബര്‍ 23 മുതല്‍ 27 വരെ 183 ഇനങ്ങളിലായി ആറു വേദികളില്‍ നടക്കുന്ന ശാസ്‌ത്രോല്‍സവത്തില്‍ ശാസ്ത്രം, പ്രവൃത്തിപരിചയം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐടി വിഭാഗങ്ങളിലായി 7000ഓളം ശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കും. മേളയോടനുബന്ധിച്ച് തൊഴിലധിഷ്ഠിത വൊക്കേഷനല്‍ എക്‌സ്‌പോയും തൊഴില്‍ മേളയും നാളെ വരെ നടക്കും. തൊഴില്‍മേളയില്‍ തൊഴിലവസരങ്ങളുമായി 40ഓളം സ്ഥാപനങ്ങളും പങ്കെടുക്കും. പി കെ ശശി എംഎല്‍എ അധ്യക്ഷനായി.
എംഎല്‍എമാരായ വി ടി ബല്‍റാം, എന്‍ ഷംസുദ്ദിന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി വിമല, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ്, മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക