|    Jun 25 Mon, 2018 11:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തരുത്എന്ന് സ്മൃതി ഇറാനി നിര്‍ദേശിച്ചു

Published : 19th January 2017 | Posted By: fsq

Smriti-Irani-m

ന്യൂഡല്‍ഹി: തന്റെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഓപണ്‍ ലേണിങ് അധികൃതരാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി) മുമ്പാകെ ഇക്കാര്യം ബോധിപ്പിച്ചത്. തുടര്‍ന്ന് മന്ത്രി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ഓപണ്‍ ലേണിങ് സ്‌കൂള്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. കമ്മീഷന്‍ നിര്‍ദേശം അവഗണിച്ച് മന്ത്രിയുടെ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാതിരുന്ന ഡല്‍ഹി സര്‍വകലാശാല വിവരാവകാശ ഉദ്യോഗസ്ഥന് പുതിയ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു. ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത ആരാഞ്ഞുകൊണ്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയെ തുടര്‍ന്നാണ് പ്രശ്‌നം വിവാദമായത്. 2004, 2011, 2014 വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ ഇറാനി വ്യത്യസ്ത യോഗ്യതയാണ് രേഖപ്പെടുത്തിയത്. 2004ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യാവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയുടെ ഓപണ്‍ സ്‌കൂളില്‍ നിന്ന് 1996ല്‍ ബിഎ ബിരുദം പൂര്‍ത്തിയാക്കിയെന്നാണു രേഖപ്പെടുത്തിയിരുന്നത്. 2011ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിച്ചപ്പോള്‍ നല്‍കിയ വിദ്യാഭ്യാസ യോഗ്യത ബികോം പാര്‍ട്ട് ഒന്ന് എന്നാണ്. ഇതു കാണിച്ച് പരാതിക്കാരന്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാത്തതില്‍ കോടതി ഹരജി തള്ളി. തുടര്‍ന്നാണു പരാതിക്കാരന്‍ വിവരാവകാശ അപേക്ഷയുമായി ഡല്‍ഹി സര്‍വകലാശാലയെ സമീപിച്ചത്. എന്നാല്‍ വിവരം നല്‍കാന്‍ സര്‍വകലാശാല വിസമ്മതിച്ചു. ഇതിനെതിരെയാണു പരാതിക്കാരന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss