|    Dec 13 Wed, 2017 6:38 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിദ്യാഭ്യാസമന്ത്രി ആര്‍എസ്എസ് നോമിനി : കാംപസ് ഫ്രണ്ട്

Published : 28th October 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ടകള്‍ നടപ്പില്‍വരുത്താന്‍ കൂട്ടുനില്‍ക്കുന്ന  വിദ്യാഭ്യാസമന്ത്രി ആര്‍എസ്എസിന്റെ നോമിനിയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഷിദ്. വിദ്യാഭ്യാസവകുപ്പിനെ ആര്‍എസ്എസ് അജണ്ടകള്‍ക്കു വിട്ടുകൊടുക്കാന്‍ അനുവദിക്കില്ല എന്നു വ്യക്തമാക്കി കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനില്‍ അക്കര എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊയിലാണ്ടി സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം വിതരണം ചെയ്തതും ദീന്‍ ദയാല്‍ ഉപാദ്യായയുടെ ജന്‍മ ശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയതും വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്ന് ഉറപ്പിക്കേണ്ടിവരും. ഇനിയും കേരളത്തെ വര്‍ഗീയവാദികള്‍ക്കു തീറെഴുതുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചാല്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയറ്റിനു മുമ്പില്‍ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവ് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് അമീനെ പോലിസ് വാഹനത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി അജ്മല്‍, മുസമ്മില്‍ എ എസ്, ഷിഹാദ് , ആസിഫ് നാസര്‍, അഫ്സല്‍ ഹുസയ്ന്‍  നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക