|    Jan 24 Tue, 2017 12:41 pm
FLASH NEWS

വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കി

Published : 21st December 2015 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ ആര്‍എംഎസ്എ സ്‌കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് നിവേദനം നല്‍കി.
ആര്‍എംഎസ്എ വിഭാഗത്തില്‍ അപ്‌ഗ്രേഡ് ചെയ്ത ജില്ലയിലെ 8 ഹൈസ്‌കൂളുകള്‍ പരിതാപകരമായ സ്ഥിതിയിലാണ്. ഈ സ്‌കൂളുകള്‍ പൊതുവിദ്യാഭ്യാസത്തിന്റെ കീഴിലാക്കി ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല.
കോഡില്ലാത്തത് കാരണം വിദ്യാഭ്യാസ ഐടി പ്രവര്‍ത്തനം, പാഠപുസ്തക വിതരണം, സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലുകള്‍ എന്നിവയിലും ഈ സ്‌കൂളുകള്‍ അവഗണിക്കപ്പെടുകയാണ്. സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താത്തത് കാരണം ആവശ്യമായ അധ്യാപകരെയും ലഭിച്ചിട്ടില്ല.
താല്‍ക്കാലിക സംവിധാനത്തില്‍ എത്തുന്ന അധ്യാപകര്‍ക്ക് മൂന്നുവിഷയങ്ങള്‍ പഠിപ്പിക്കേണ്ട അവസ്ഥയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക