|    Oct 16 Tue, 2018 9:37 am
FLASH NEWS

വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യനാകാന്‍ കഴിയണം: മുല്ലക്കര രത്‌നാകരന്‍

Published : 19th September 2017 | Posted By: fsq

 

പത്തനാപുരം: വിദ്യാഭ്യാസത്തിലൂടെ നല്ല മനുഷ്യനാവാന്‍ കഴിയണമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ. ഗാന്ധിഭവനില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടന്ന ‘താരകം’ പരിസ്ഥിതി പുരസ്‌കാരദാന ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് സമൂഹത്തിന് നന്മചെയ്യാന്‍ ഉതകുന്നതായിരിക്കണം. പത്തു പതിനേഴു വര്‍ഷം ഒരാള്‍ വിദ്യാഭ്യാസത്തിനായി ചിലവഴിച്ച് ആ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന് നന്മചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ വ്യക്തി വീടിനും നാടിനും ബാധ്യതയാണ്. കാരുണ്യവും മാനുഷിക മൂല്യങ്ങളും കൂടിച്ചേരുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം പൂര്‍ണമാകൂ അദ്ദേഹം പറഞ്ഞു. എ സി ബസില്‍ സ്‌കൂളിലെത്തി സ്മാര്‍ട്ട് ക്ലാസ് റൂമിലൂടെ നേടുന്നതല്ല വിദ്യാഭ്യാസം. ഒരു ആത്മാവ് മറ്റൊരു ആത്മാവിനെ തൊട്ടറിയുന്ന മറ്റൊരാത്മാവിന് അറിവു പകരുന്ന പവിത്രത വിദ്യാഭ്യാസത്തിനുണ്ടെന്നും പഠിച്ച് ഡോക്ടറോ, എന്‍ജിനീയറോ ആയാല്‍ മനുഷ്യനാകാന്‍ കഴിയില്ലെന്നും നല്ല മൂല്യ ബോധമുള്ള, നല്ല ഗുരുനാഥന്മാരുള്ള, നന്മയുള്ള ഒരാള്‍ക്കു മാത്രമേ മനുഷ്യനാകാന്‍ കഴിയൂവെന്നും പറഞ്ഞ അദ്ദേഹം ഗാന്ധിഭവനില്‍ മനുഷ്യരെ കാണാനാകുമെന്നും കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള താരകം 2017 പുരസ്‌കാരം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയില്‍ നിന്നും പുനലൂര്‍ നഗരസഭാചെയര്‍മാന്‍ എം എ  രാജഗോപാല്‍ ഏറ്റുവാങ്ങി. ആര്‍ പ്രസാദ്, വി വിഷ്ണുദേവ്, ഡോ. പി മുരുകദാസ്, ഡി ശാന്ത, വി സുരേഷ് കുമാര്‍, കോട്ടവട്ടം തങ്കപ്പന്‍, സുരേഷ് സൂര്യശ്രീ, അനില്‍ കുമാര്‍ എന്നിവരെ മുല്ലക്കര രത്‌നാകരന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ് അധ്യക്ഷത വഹിച്ചു. വി സുരേഷ് കുമാര്‍,  ഡോ. പി മുരുകദാസ്, വി വിഷ്ണുദേവ്, ഡി ശാന്ത എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss