|    Jan 21 Sat, 2017 11:47 am
FLASH NEWS

വിദ്യാഭ്യാസത്തിന്റെ മികവ് ലക്ഷ്യമിട്ട് 17 കോടി രൂപ വിനിയോഗിക്കും

Published : 24th September 2016 | Posted By: SMR

പത്തനംതിട്ട: എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ മികവ് ലക്ഷ്യമിട്ട് 17 കോടി രൂപ വിനിയോഗിക്കാന്‍ ജില്ലാ പ്ലാനിങ് ആന്‍ഡ് മോണിട്ടറിങ് സമിതി തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലാണ് എസ്എസ്എ പദ്ധതി നടപ്പാക്കുക.
കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകം, യൂനിഫോം, അധ്യാപക പരിശീലനം, സ്‌കൂള്‍ ഗ്രാന്റ്, ടീച്ചര്‍ ഗ്രാന്റ്, കുട്ടികള്‍ക്ക് സൗജന്യ ചോദ്യപേപ്പറുകള്‍, പഠനപുരോഗതിക്കായുള്ള പ്രത്യേക പരിപാടികള്‍, പെണ്‍കുട്ടികള്‍, പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍, മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍, ദരിദ്രവിഭാഗങ്ങളിലെ കുട്ടികള്‍ എന്നിവരുടെ ശാക്തീകരണത്തിനായുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങി 18 മേഖലകളെ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍.
യോഗത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെകുര്യന്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ ജി അനിത, എഡിഎം സജീവ്, ഡോ.തോമസ് ഉഴവത്ത്, എ എല്‍ വല്‍സല, ഉഷാ ദിവാകരന്‍, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാപ്രോജക്ട് ഓഫിസര്‍ ആര്‍ വിജയമോഹനന്‍, ജയലക്ഷ്മി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക