|    Jul 17 Tue, 2018 1:33 pm
FLASH NEWS

വിദ്യാനഗര്‍-സീതാംഗോളി റോഡ് നിര്‍മാണം പൂര്‍ത്തിയായി ; ചെലവഴിച്ചത് 36 കോടി രൂപ

Published : 26th September 2017 | Posted By: fsq

 

കാസര്‍കോട്്: അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡ് നിര്‍മാണം പൂര്‍ത്തിയായി. ആര്‍ഐസികെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മിച്ചത്. 2012ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കി 2014ല്‍ ടെന്‍ഡര്‍ നല്‍കി. പൂനയിലെ ഒരു സ്വകാര്യ കമ്പനിയാണ് റോഡ് നിര്‍മാണം നടത്തുന്നത്. ഒമ്പതരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണിത്. വിദ്യാനഗര്‍ ജങ്ഷനില്‍ നിന്ന് പാറക്കട്ട, ഉളിയത്തടുക്ക, മായിപ്പാടി വഴി സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിന് സമീപമാണ് റോഡ് അവസാനിക്കുന്നത്. റോഡിന് ഇരുവശങ്ങളിലും അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയിട്ടുണ്ട്. ബസ് വെയ്റ്റിങ് ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാനഗര്‍ ജങ്ഷനില്‍ വീതികൂട്ടി പൂച്ചെടികള്‍ വച്ചുപിടിപ്പിക്കും. മെക്കാഡം ടാറിങാണ് നടത്തുന്നത്. റോഡില്‍ ലൈറ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടൂറിസം കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനാലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മിക്കാന്‍ ശുപാര്‍ശ നല്‍കിയത്. മധൂര്‍ ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, ബേള വ്യാകുലമാത ചര്‍ച്ച, മഞ്ചത്തടുക്ക മഖാം, പൊസഡിഗുംബ ടൂറിസ്റ്റ് കേന്ദ്രം, കിന്‍ഫ്ര പാര്‍ക്ക്, എച്ച്എഎല്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ റൂട്ടിലുണ്ട്. റോഡ് അവസാനിക്കുന്ന സീതാംഗോളി ജങ്ഷനില്‍ നിന്ന് കുമ്പള, പെര്‍ള, മുള്ളേരിയ, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും അനുബന്ധ റോഡുകളുണ്ട്. കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡും അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. റോഡ് ഇടക്കിടെ തകരുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ദുസ്സഹമായതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡിന് അനുമതിയായതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss