|    Jan 23 Mon, 2017 1:59 pm
FLASH NEWS

വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി

Published : 17th July 2016 | Posted By: SMR

കാസര്‍കോട്: വിദ്യാനഗര്‍-സീതാംഗോളി റൂട്ടില്‍ സ്വകാര്യബസ് തൊഴിലാളികള്‍ രണ്ടു ദിവസമായി നടത്തിവന്ന ബസ് സമരം പിന്‍വലിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍പ്പായത്.
റോഡ് ശോച്യാവസ്ഥയിലായതിനാല്‍ രണ്ടു ദിവസമായി ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ബസ് തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്.
മഴ കാരണമാണ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതെന്ന് പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എ ന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കുമെന്നും സപ്തംബറില്‍ റോഡില്‍ മെക്കാഡം ടാറിങ് പ്രവൃത്തി നടത്തുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, പിഡബ്ലുഡി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ്) പി പി സുരേഷ് ബാബു, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി കെ ഗിരീഷ്, പ്രസിഡന്റ് ഹസയ്‌നാര്‍ ഹാജി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പി കൃഷ്ണകുമാര്‍, കെഎസ്ആര്‍ടിസി അസി. ഡിപ്പോ മാനേജര്‍ ജയകുമാര്‍, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് അനില്‍ കുമാര്‍ മേനോന്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക