|    Jun 24 Sat, 2017 7:16 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിദ്യാതീരം പദ്ധതി: മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതി വഴി 11 കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചു. പദ്ധതിപ്രകാരം 47 വിദ്യാര്‍ഥികള്‍ക്കാണ് ഒരു വര്‍ഷം നീണ്ടുനിന്ന പരിശീലനം നല്‍കിയത്. പരിശീലനത്തിന് തിരഞ്ഞെടുത്ത ഓരോ കുട്ടിക്കും താമസവും പഠനച്ചെലവും ഉള്‍പ്പെടെ 47 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിച്ചിരുന്നു. എംബിബിഎസിന് 11 പേര്‍ക്ക് പ്രവേശനം ലഭിച്ചു. ക്രിസ്റ്റി ബര്‍ണാഡ്, ടി മിഥുന്‍, എസ്ബി അനഘ എന്നിവര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഹര്‍ഷ പാസ്റ്റിന്‍, ജയകൃഷ്ണന്‍, ഏഞ്ചല്‍ ജോഗ്രേസ്, ഇമ്മാനുവല്‍ ജോ, എ ഒ അനിഷ, എം ആതിര, പ്രീമ പോള്‍, പി വി ദൃശ്യ എന്നിവര്‍ക്ക് വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലുമാണ് പ്രവേശനം ലഭിച്ചത്.
നിഷാ വില്‍സണ്‍, കൃഷ്ണ രാധാകൃഷ്ണ, ശ്രീലക്ഷ്മി, എസ് പൂജ എന്നിവര്‍ ബിഡിഎസിനും അനുഷ്‌ക ലോറന്‍സ്, രേഷ്മ സേവ്യര്‍ എന്നിവര്‍  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡല്‍ഹി, ഭോപാല്‍ എന്നിവിടങ്ങളില്‍ ബിഎസ്‌സി നഴ്‌സിങിനും പ്രവേശനം നേടി.
ഫിലോമിന നിയ, ശ്രീജിത ഷാല്‍മി, പൂജ ചിത്തിര, ഏഞ്ചല്‍ അയന, ദര്‍ശന കൃഷ്ണന്‍, ഗ്രീഷ്മ, ലീന ദേവദാസ് എന്നിവര്‍ ബിഎസ്‌സി ഫിഷറീസ് പ്രവേശനം നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക