|    Sep 26 Wed, 2018 9:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശ സഹായ വസ്തുക്കള്‍; അധികാരം കലക്ടര്‍മാര്‍ക്ക് മാത്രം

Published : 27th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം വിദേശത്തു നിന്ന് സംഘടനകളും മറ്റും അയക്കുന്ന ദുരിതാശ്വാസ സാധനങ്ങള്‍ കൈപ്പറ്റുന്നതിനും വിതരണം ചെയ്യുന്നതിനും കലക്ടര്‍മാക്ക് മാത്രമേ അധികാരമുള്ളൂവെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. അയക്കുന്ന സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് സാധനങ്ങള്‍ എത്തിക്കണമെന്നുണ്ടെങ്കില്‍ കലക്ടര്‍മാരെ അറിയിക്കണം. അക്കാര്യം പരിശോധിച്ച ശേഷം അവിടെ എത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ദുരിതാശ്വാസ സഹായമായി വിവിധ വിദേശ-സ്വദേശ സന്നദ്ധ സംഘടനകളും വ്യക്തികളും സാധനസാമഗ്രികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്ക് അയക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് നോട്ടിഫിക്കേഷന്‍ നമ്പര്‍ 59/2018 (21-08-2018) പ്രകാരവും സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 458/2018/(22082018) പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഇത്തരം വിദേശ സാധനസാമഗ്രികള്‍ ദുരിതാശ്വാസ സഹായമായി കൈപ്പറ്റാനും വിതരണം ചെയ്യാനും ജില്ലാ കലക്ടര്‍ക്ക് മാത്രമാണ് അധികാരം. ദുരിതാശ്വാസ സഹായമായി വസ്തുവകകള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് അയക്കുന്ന/കൊണ്ടുവരുന്ന സന്നദ്ധ സംഘടനകളും വ്യക്തികളും അവ ജില്ലാ കലക്ടര്‍ക്ക് കൈമാറുന്നു എന്നു രേഖാമൂലം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ജില്ലാ കലക്ടര്‍ ഇവയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങി ഏറ്റെടുക്കുകയുള്ളൂ. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന ഏതൊരു ദുരിതാശ്വാസ സഹായവും ജില്ലാ കലക്ടര്‍ നിര്‍ണയിക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. അവ എത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഇവ വിതരണം ചെയ്യണം എന്നു താല്‍പ്പര്യമുണ്ടെങ്കില്‍ ആ വിവരവും ജില്ലാ കലക്ടറെ അറിയിക്കാം. സംഘടനകളും വ്യക്തികളും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഇവയുടെ ആവശ്യം ഉണ്ടോ എന്നു സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിലയിരുത്തിയതിനുശേഷം ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അത്തരം സ്ഥലങ്ങളില്‍ അവ വിതരണം ചെയ്യാന്‍ മുന്‍ഗണന നല്‍കും. എന്നാല്‍, പ്രസ്തുത മേഖലകളില്‍ അവ ആവശ്യമില്ലെന്നു കണ്ടാല്‍ ആവശ്യമുള്ള മേഖലയില്‍ അവ വിതരണം ചെയ്യും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss