|    Sep 21 Fri, 2018 1:23 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശ സഹായങ്ങള്‍ക്ക് വന്‍നികുതി; സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി ഈടാക്കുന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നിരവധി ലോഡ് സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു. വിദേശത്ത് നിന്നു സാധനങ്ങള്‍ അയക്കുമ്പോള്‍ 148/94 എന്ന നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള ഒഴിവുകള്‍ ബാധകമായിരിക്കും എന്നാണ് കസ്റ്റംസ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
ഈ നോട്ടിഫിക്കേഷന്‍ പ്രകാരം രജിസ്‌ട്രേഷനുള്ള ചാരിറ്റബിള്‍ സംഘടനകള്‍ക്ക് മാത്രമേ വിദേശത്ത് നിന്നുള്ള സാധനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഇതു തികച്ചും അപ്രായോഗികമായ പഴയ ഒരു നോട്ടിഫിക്കേഷനാണിത്. ഇതുവഴി കൃത്യമായി സാധനങ്ങള്‍ എത്തിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടു തന്നെ കശ്മീരിലും ബിഹാറിലും വലിയ പ്രളയം ഉണ്ടായപ്പോള്‍ പ്രത്യേക ഉത്തരവിറക്കി കേന്ദ്രസര്‍ക്കാര്‍ ഇത്തരം സ്ഥലങ്ങളിലേക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
പഴയ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള ഇളവുകള്‍ തന്നാല്‍ ആര്‍ക്കും സാധനങ്ങള്‍ എത്തിക്കാന്‍ കഴിയില്ല. നോട്ടിഫിക്കേഷനിലെ നിബന്ധനകള്‍ അനുസരിച്ചാല്‍ കാലതാമസമെടുക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചിരുന്നു. എന്നാല്‍, നാലു ദിവസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരില്‍ നിന്നു യാതൊരുവിധ കത്തും ലഭിച്ചിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss