|    Apr 26 Thu, 2018 5:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദേശ സമ്പാദ്യം: അമരീന്ദര്‍ സിങിന്റെ മകന് സമന്‍സ്

Published : 21st March 2016 | Posted By: SMR

ചണ്ഡിഗഡ്: വിദേശ സമ്പാദ്യവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ പരാതിയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങിന്റെ മകന്‍ രണീന്ദര്‍ സിങിന് ലുധിയാന കോടതിയുടെ സമന്‍സ്. ജൂലൈ 26ന് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നാണ് ലുധിയാന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജിവ് വശിഷ്ടയുടെ ഉത്തരവ്. തനിക്ക് വിദേശ ആദായങ്ങള്‍ ഇല്ലെന്നാണ് ആദായനികുതി വകുപ്പിന് രണ്ടുതവണ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും രണീന്ദര്‍ പറഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ വിദേശത്തെ സ്വത്തുക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി ആദായനികുതി വകുപ്പ് പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss