|    Oct 18 Thu, 2018 8:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിദേശ സംഭാവന സ്വീകരിക്കുന്നതിനു വിലക്ക്‌

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഉന്നത സര്‍വകലാശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍(എന്‍ജിഒ) എന്നിവയ്ക്ക് വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വാര്‍ഷിക ചെലവുകണക്കുകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയതാണു നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ക്കും വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ തടസ്സം നേരിടാന്‍ കാരണം. 18,871 സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയാണ് വിദേശസഹായം സ്വീകരിക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ വിലക്കിയത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ഇഗ്‌നോ, ഐഐടി ഡല്‍ഹി തുടങ്ങി നിരവധി പ്രമുഖ സര്‍വകലാശാലകള്‍ക്ക് പുതിയ ഉത്തരവു പ്രകാരം വിദേശത്തുനിന്ന്പണം സ്വീകരിക്കാന്‍ സാധിക്കില്ല. വിദേശ സംഭാവനാ നിയന്ത്രണ നിയമം-2010 (എഫ്‌സിആര്‍എ)നു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഇവയുടെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസാധുവാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട നിരവധി ട്രസ്റ്റുകള്‍, സംഘടനകള്‍ എന്നിവയുടെയും എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ശ്രീരാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷന്‍, ഇന്‍ഡോര്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, കോയമ്പത്തൂര്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക് സൊസൈറ്റി, ഹിന്ദു ആനന്ദാശ്രമം, മദനി ദാറുല്‍ തര്‍ബിയ്യത്ത് തുടങ്ങി നിരവധി സംഘടനകള്‍ മന്ത്രാലയം പുറപ്പെടുവിച്ച പട്ടികയിലുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്‍ജിഒകള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍, എഫ്‌സിആര്‍എക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 22,000 എന്‍ജിഒകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss