|    Sep 19 Wed, 2018 2:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിദേശ വനിത കൊല്ലപ്പെട്ട കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഫോര്‍ട്ട് പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ കെ ദിനില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 77 പേജുകളാണുള്ളത്. 104 സാക്ഷിമൊഴികളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരാണ് പ്രതികള്‍. വിദേശ വനിതയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ പോലിസിനു മൊഴി നല്‍കിയിരുന്നു. ചികില്‍സയ്ക്കായി കേരളത്തിലെത്തിയ ഇവരെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതാവുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ വാഴമുട്ടത്തുള്ള കണ്ടല്‍ക്കാട്ടില്‍നിന്ന് അഴുകിയ നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഉമേഷാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ മറ്റു സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകളും പോലിസിനു നേരത്തേ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന വ്യാജേനെയാണ് ഇവര്‍ ഇരയെ സമീപിച്ചത്. കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവര്‍ വിദേശ വനിതയെ വാഴമുട്ടത്ത് എത്തിച്ചതെന്നും പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss